അഴിമതി, കെടുകാര്യസ്ഥത ; ആവോലി, പായിപ്ര പഞ്ചായത്തുകളിലേക്ക് ഇന്ന് മാർച്ച്

മൂവാറ്റുപുഴ
യുഡിഎഫ് ഭരണസമിതികളുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ പായിപ്ര, ആവോലി പഞ്ചായത്ത് ഓഫീസുകളിലേക്ക് തിങ്കൾ രാവിലെ 10ന് എൽഡിഎഫ് ജനകീയ മാർച്ചും കുറ്റപത്രസമർപ്പണവും നടത്തും. ആവോലിയിൽ ജനകീയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരനും പായിപ്രയിൽ സിപിഐ ജില്ലാ സെക്രട്ടറി എൻ അരുണും ഉദ്ഘാടനം ചെയ്യും.
ജനകീയ മാർച്ചിന് മുന്നോടിയായി ആവോലി പഞ്ചായത്തിൽ എൽഡിഎഫ് പ്രചാരണ ജാഥ നടത്തി. ഇലവുംകുന്നുംപുറത്തുനിന്ന് തുടങ്ങിയ ജാഥ സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇ ബി രാഹുൽ അധ്യക്ഷനായി. സി കെ സോമൻ ക്യാപ്റ്റനും എം കെ അജി വൈസ് ക്യാപ്റ്റനും രാജേഷ് പൊന്നപുരയിടം മാനേജരുമായ ജാഥ വൈകിട്ട് അടൂപ്പറമ്പിൽ സമാപിച്ചു.
സമാപന സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ വി കെ ഉമ്മർ, ഷാജു വടക്കൻ, ഫെബിൻ പി മൂസ, കെ കെ ശശി, ഷൈൻ ജേക്കബ്, എം കെ അജി, രാജേഷ് പൊന്നുംപുരയിടം തുടങ്ങിയവർ സംസാരിച്ചു.









0 comments