യുഡിഎഫ് ഭരണസമിതികളുടെ അഴിമതിക്കെതിരെ മാറാടി പഞ്ചായത്തിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി

മൂവാറ്റുപുഴ
യുഡിഎഫ് ഭരണസമിതികളുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ മാറാടി പഞ്ചായത്ത് ഓഫീസിനുമുന്നിലേക്ക് എൽഡിഎഫ് ജനകീയമാർച്ചും കുറ്റപത്രം സമർപ്പണവും നടത്തി. മാറാടി മണ്ണത്തൂർ കവലയിൽനിന്ന് തുടങ്ങിയ ജനകീയമാർച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ബെൻസി മണിത്തോട്ടം അധ്യക്ഷനായി.
സിപിഐ എം ലോക്കൽ സെക്രട്ടറി എം എൻ മുരളി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി എൻ മോഹനൻ, എം പി ലാൽ, കെ വൈ മനോജ്, ലത ശിവൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം വിൽസൻ ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കുറ്റപത്രം നൽകി.









0 comments