ആവേശമായി എൽഡിഎഫ് പഞ്ചായത്ത് കൺവൻഷനുകൾ

മുളന്തുരുത്തി
എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കൺവൻഷൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. ടോമി വർഗീസ് അധ്യക്ഷനായി. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ പ്രകാശിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മുളന്തുരുത്തി ഡിവിഷൻ സ്ഥാനാർഥി ആൻ സാറ ജോൺസൺ, എൽഡിഎഫ് നേതാക്കളായ പി ഡി രമേശൻ, ടോമി കെ തോമസ്, എം പി ഉദയൻ, കെ സി മണി, പി വി ദുർഗപ്രസാദ്, ജോൺസ് പാർപ്പാട്ടിൽ, ജിബി ഏലിയാസ്, കെ എം മാണി എന്നിവർ സംസാരിച്ചു.









0 comments