എൽഡിഎഫ് കൂത്താട്ടുകുളം നഗരസഭ കൺവൻഷൻ

കൂത്താട്ടുകുളം
എൽഡിഎഫ് കൂത്താട്ടുകുളം നഗരസഭ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം എ എസ് രാജൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി ബി രതീഷ്, ടോമി കെ തോമസ്, കെ എൻ ഗോപി, കെ ചന്ദ്രശേഖരൻ, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, ബിനീഷ് കെ തുളസിദാസ്, ബിജോ പൗലോസ്, തൊമ്മച്ചൻ തേക്കുംകാട്ടിൽ, എം എം അശോകൻ, അംബിക രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
കുതിരക്കച്ചവടത്തിലൂടെ എൽഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ചാണ് മാസങ്ങൾക്കുമുമ്പ് കൂത്താട്ടുകുളത്ത് യുഡിഎഫ് ഭരണം നേടിയത്. ആറുമാസംകൊണ്ട് 23 കോടി നഷ്ടപ്പെടുത്തിയ കെടുകാര്യസ്ഥതയും നഗരസഭാധ്യക്ഷ കുടുംബശ്രീ അംഗങ്ങളെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയതും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്. സംസ്ഥാന സർക്കാരിന്റെയും നാലരവർഷത്തെ നഗരസഭ ഭരണത്തിന്റെയും നേട്ടങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് മത്സരത്തിനിറങ്ങുന്നത്.









0 comments