പറവൂര്‍ നഗരസഭാ ദുര്‍ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്

പറവൂര്‍ നഗരസഭയിലെ കോൺഗ്രസ് ദുർഭരണത്തിനെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി പുറത്തിറക്കിയ കുറ്റപത്രം സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ അഷ്റഫ് പ്രകാശിപ്പിക്കുന്നു
പറവൂർ
നഗരസഭയിൽ കഴിഞ്ഞ 15 വർഷത്തെ ദുർഭരണം, അഴിമതി, കെടുകാര്യസ്ഥത എന്നിവയുടെ നേർസാക്ഷ്യമായി എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ കുറ്റപത്രം പുറത്തിറക്കി.
സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ അഷ്റഫ് കുറ്റപത്ര സമർപ്പണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ അധ്യക്ഷനായി.
സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിവിൻ കെ ദിനകരൻ, എസ് ശ്രീകുമാരി, മണ്ഡലം സെക്രട്ടറി എ എം ഇസ്മയിൽ, സ്ഥിരംസമിതി അധ്യക്ഷ കെ ജെ ഷൈൻ, നേതാക്കളായ സി പി ജയൻ, കെ ബി ചന്ദ്രബോസ്, എം യു അജി എന്നിവർ സംസാരിച്ചു.









0 comments