അധ്യാപക മാർച്ച് ഇന്ന്; വിളംബരജാഥ നടത്തി

കൊച്ചി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ടിഎ ശനിയാഴ്‌ച നടത്തുന്ന ജില്ലാ മാർച്ചിന്റെ പ്രചരണാർഥം വിളംബരജാഥ നടത്തി. എറണാകുളം നോർത്തിൽനിന്ന് ആരംഭിച്ച ജാഥ കാക്കനാട് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ ഏലിയാസ് മാത്യു, ഡാൽമിയ തങ്കപ്പൻ, നിഷാദ് ബാബു, എസ് കിരൺ എന്നിവർ സംസാരിച്ചു.
ശനി രാവിലെ 10ന് കാക്കനാട് മുനിസിപ്പൽ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് അധ്യാപക പ്രകടനം ആരംഭിക്കും. തൃക്കാക്കര ഓപ്പൺ എയർ സ്റ്റേജിനുസമീപം ചേരുന്ന ധർണ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനം ചെയ്യും. 14 ഉപജില്ലകളിൽനിന്നായി 2000 അധ്യാപകർ പ്രക്ഷോഭത്തിൽ അണിചേരും.









0 comments