എസ്ഐആർ പ്രവർത്തനങ്ങളിൽനിന്ന് അധ്യാപകരെ ഒഴിവാക്കണം

കെഎസ്ടിഎ കൂത്താട്ടുകുളം ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി ഡാൽമിയ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
എസ്ഐആർ പ്രവർത്തനങ്ങളിൽനിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന് കെഎസ്ടിഎ കൂത്താട്ടുകുളം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഡാൽമിയ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
വിജയ് കെ ബേബി, ബിനിൽ രഘു, ടി വി മായ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോജ് വാസു സംഘടനാ റിപ്പോർട്ടും സബ് ജില്ലാ സെക്രട്ടറി ഷൈജു ജോൺ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ശരത് കൃഷ്ണൻ കണക്കും അവതരിപ്പിച്ചു.
ഷാജി ജോൺ, പി എൻ സജീവൻ, എം കെ രാജു, എം എ അനിൽകുമാർ, റോണി മാത്യു, മിനിമോൾ എബ്രഹാം, ഷിൻസി പൗലോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിജയ് കെ ബേബി (പ്രസിഡന്റ്), ഷൈജു ജോൺ (സെക്രട്ടറി), ശരത്കൃഷ്ണൻ (ട്രഷറർ).









0 comments