പിറവം–മെഡിക്കൽ കോളേജ് കെഎസ്‌ആർടിസി സർവീസ് തുടങ്ങി

പിറവം
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി പിറവം ഡിപ്പോയിൽനിന്ന് സർവീസ് ആരംഭിച്ചു. രാവിലെ 6.20ന് പിറവത്തുനിന്ന് ആരംഭിച്ച് മണീട്, തിരുവാണിയൂർ, പുത്തൻകുരിശ്, കരിമുകൾ, ഇൻഫോപാർക്ക്, കാക്കനാടുവഴി എട്ടിന് മെഡിക്കൽ കോളേജിലെത്തും.
വൈകിട്ട് 4.40-ന് മെഡിക്കല്‍ കോളേജില്‍നിന്ന് പുറപ്പെട്ട് 6.30ന് പിറവം ഡിപ്പോയില്‍ എത്തും. പി വി ശ്രീനിജിൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് ഗതാഗതമന്ത്രി സർവീസ് ആരംഭിക്കാൻ നിർദേശിച്ചത്. ഇന്‍ഫോപാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍വീസ് പ്രയോജനകരമാകും. പിറവം ഡിപ്പോയിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ പി സലിം, ബിമൽ ചന്ദ്രൻ, സോമൻ വല്ലയിൽ, സി എൻ സദാമണി, എ ടി ഷിബു എന്നിവർ സംസാരിച്ചു.
കെഎസ്‌ആർടിസി സർവീസിന് തിരുവാണിയൂർ പഞ്ചായത്തിൽ സ്വീകരണം നൽകി. പഞ്ചായത്തിലെ 4, 5, 6 വാർഡുകളിലെ 19 വർഷം പഴക്കമുള്ള യാത്രാക്ലേശത്തിനാണ് പരിഹാരമായത്. ചെമ്മനാട് പാലാപ്പടിയിൽ ചേർന്ന സ്വീകരണസമ്മേളനം പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, വർഗീസ് യാക്കോബ്, സിന്ധു കൃഷ്ണകുമാർ, ബേബി വർഗീസ്, ബീന ജോസ്, ബിന്ദു മനോഹരൻ, കെ എ ജോസ്, ഐ വി ഷാജി എന്നിവർ സംസാരിച്ചു.








0 comments