കെഎസ്ആര്‍ടിസി ബജറ്റ്‌ ടൂറിസം ; നാലമ്പല തീർഥാടകർക്ക് സ്വീകരണം നൽകി

Ksrtc Budget Tourism Cell
വെബ് ഡെസ്ക്

Published on Jul 18, 2025, 03:54 AM | 1 min read


കൂത്താട്ടുകുളം

നാലമ്പലദർശന തീർഥാടനത്തിന് കെഎസ്ആർടിസി ഒരുക്കിയ പ്രത്യേക ബസുകളിൽ എത്തിയവർക്ക് സ്വീകരണം നൽകി. പാറശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽനിന്നാണ് ആദ്യദിനം വണ്ടികൾ എത്തിയത്.


രാവിലെ 6.30 മുതൽ കെഎസ്ആർടിസി ബസുകൾ തീർഥാടകരുമായി എത്തിത്തുടങ്ങി. അമനകരയിൽ നടന്ന സ്വീകരണം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. വി സോമനാഥൻനായർ അധ്യക്ഷനായി. പി പി നിർമലൻ, സലി ചെല്ലപ്പൻ, ബൈജു ജോൺ പുതിയിടത്തുചാലിൽ, സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ഡി പ്രസാദ് എന്നിവർ സംസാരിച്ചു.


രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ ക്ഷേത്രങ്ങളാണ് നാലമ്പലയാത്രയുടെ ഭാഗമായുള്ളത്. അമ്പലങ്ങൾ തമ്മിലുള്ള ദൂരം 18 കിലോമീറ്റർമാത്രമായതിനാൽ കുറഞ്ഞ സമയംകൊണ്ട് ദർശനം പൂർത്തിയാക്കാം. ഗ്രൂപ്പ് ബുക്കിങ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ ഡിപ്പോകളിൽനിന്ന്‌ ബജറ്റ്‌ ടൂറിസം യാത്ര ബുക്ക്‌ ചെയ്യാം. ഫോണ്‍: 94968 00024, 96561 97395 (എറണാകുളം), 93882 23707, 94479 85638 (നോർത്ത് പറവൂർ), 73068 77687, 97446 46413 (പിറവം), 94974 15696, 94472 23212 (കൂത്താട്ടുകുളം).



deshabhimani section

Related News

View More
0 comments
Sort by

Home