വികസനത്തിന്റെ പുതുമാതൃക തീർത്ത്‌ 
കോതമംഗലം നഗരസഭ

kothamangalam municipality

ആധുനിക വാതക ശ്മശാനത്തിന്റെ മാതൃക

avatar
ജോഷി അറയ്‌ക്കൽ

Published on Oct 16, 2025, 02:37 AM | 1 min read

കോതമംഗലം


ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് നഗരവികസനത്തിന്റെ പുത്തൻമാതൃകയാണ്‌ പോയ അഞ്ചുവർഷം എൽഡിഎഫ്‌ ഭരണസമിതി യാഥാർഥ്യമാക്കിയത്‌. മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചും ജനമനസ്സറിഞ്ഞും 100 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ്‌ നടപ്പാക്കിയത്‌.



ആധുനിക വാതകശ്‌മശാനത്തിന്റെ നിർമാണം 5.25 കോടി രൂപ കിഫ്ബി ഫണ്ടിൽ തുടക്കമിടാനായത്‌ നേട്ടങ്ങളിലൊന്ന്‌. ടൗൺഹാൾ നിർമാണം തുടങ്ങാനുള്ള നടപടി പൂർത്തിയായി. കോതമംഗലം താലൂക്കാശുപത്രിയിൽ അടിസ്ഥാനസൗകര്യവികസനം പൂർത്തിയാക്കിയതും എടുത്തുപറയേണ്ട നേട്ടം.


നഗരസഭ എച്ച്എംസി കാര്യക്ഷമമാക്കി. രണ്ടു വാർഡുകളിൽ വെൽനസ് സെന്റർ സ്ഥാപിച്ചു. ഹോമിയോ ആശുപത്രി, മാതിരപ്പിള്ളിയിലെ ആയുർവേദ ആശുപത്രി എന്നിവ നവീകരിച്ചു.



നഗരസഭ വാങ്ങിയ കാളവയൽ, പാർക്ക്, ഡംപിങ്‌ യാർഡ്, തങ്കളം ബസ് സ്റ്റാൻഡ്, ടൗൺഹാൾ എന്നിവയുടെ സ്ഥലങ്ങൾ പോക്കുവരവിലൂടെ നഗരസഭയുടെ ആസ്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home