മലയാളം പാട്ട് പാടി ‘ഉണ്ണിയേട്ടൻ’ ; ലുലുമാളിൽ അതിഥിയായി എത്തി കിലി പോൾ

Kili Paul
വെബ് ഡെസ്ക്

Published on May 27, 2025, 03:56 AM | 1 min read


കൊച്ചി

ലുലുമാളിൽ അതിഥിയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ കിലി പോൾ. മലയാള സിനിമയിൽ അഭിനയിക്കാൻ ഏതാനും ദിവസംമുമ്പ്‌ കേരളത്തിൽവന്ന താരം ലുലുമാളിലേക്ക് എത്തിയതോടെ ആരാധകർ ഒഴുകിയെത്തി.


കിലി പോളിനൊപ്പം ചിത്രമെടുക്കാൻ നിരവധിപേർ മാളിൽ തടിച്ചുകൂടി. ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്താണ് ‘ഉണ്ണിയേട്ടൻ’ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലി പോൾ മടങ്ങിയത്. മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ടാൻസാനിയപോലെതന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലി പോൾ പ്രതികരിച്ചു. കാണാനെത്തിയ പ്രിയപ്പെട്ടവരോട് നന്ദിയും പറഞ്ഞു.


മലയാളം പാട്ട് പാടി സദസ്സിനെ കൈയിലെടുത്തതോടെ പിന്നാലെ ഉണ്ണിയേട്ടന്റെ നൃത്തം കാണണമെന്ന ആവശ്യവും ഉയർന്നു. ഇതോടെ മാളിലേക്ക് എത്തിയ മറ്റു താരങ്ങൾക്കൊപ്പം നൃത്തം ചെയ്‌തശേഷമാണ് കിലി പോൾ മടങ്ങിയത്. ഇഷ്ടപ്പെട്ട കേരളഭക്ഷണം ബിരിയാണിയാണെന്നും കിലി പോൾ പറഞ്ഞു. ടാൻസാനിയൻ വ്ലോഗറായ കിലി പോളിനും സഹോദരിക്കും ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കേരളത്തിലും ആരാധകരായി. സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശിപ്പിക്കലും ലുലുമാളിൽ നടന്നു. ‘ഇന്നസെന്റ്’ എന്ന് പേരിട്ട ചിത്രത്തിൽ കിലി പോൾ പ്രധാന വേഷത്തിലെത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home