കേരള അർബൻ കോൺക്ലേവ്: പ്രദർശന മേളയ്‌ക്ക് തുടക്കം

കൊച്ചി
കേരളത്തിൽ സമഗ്ര നഗരനയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ന്റെ മുന്നോടിയായുള്ള പ്രദര്‍ശനമേളയ്‌ക്ക് മറൈന്‍ ഡ്രൈവില്‍ തുടക്കം. തദ്ദേശമന്ത്രി എം ബി രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതികവിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പ്രദർശന മേളയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കും. നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും വിജയിച്ച മാതൃകകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കൊച്ചി മേയർ എം അനില്‍കുമാര്‍, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, നഗരസഭാ കൗൺസിലർ പി ആർ റെനീഷ്, കൊച്ചി കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് എന്നിവർ സംസാരിച്ചു.









0 comments