കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിശീലിക്കാൻ പുതിയ മൈതാനം

കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഒൗദ്യോഗിക ഫേ-സ്‌ബുക്ക് പേജിൽ പങ്കുവച്ച പുതിയ പരിശീലന മൈതാനത്തിന്റെ ചിത്രം

ശ്രീരാജ് ഓണക്കൂർ
Published on Sep 10, 2025, 12:54 AM | 1 min read
കൊച്ചി
ഐഎസ്‌എൽ പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പരിശീലനത്തിന് പുതിയ മൈതാനം. തൃപ്പൂണിത്തുറ–പേട്ട ബൈപാസിലാണ് മൈതാനം ഒരുങ്ങുന്നത്. ഇൗ മാസം അവസാനം പരിശീലനത്തിന് തുറന്നുകൊടുക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഭാരവാഹികൾ പറഞ്ഞു. ഫിഫ മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായി അന്താരാഷ്‌ട്ര നിലവാരത്തിലാണ് മൈതാനത്തിന്റെ പുനർനിർമാണം.
പുതിയ പരിശീലന മൈതാനം ഒരുങ്ങുന്ന വാർത്ത ഫേസ്‌ബുക് പേജിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടത്. ‘സങ്കേതം’ ഒരുങ്ങിയെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്‌റ്റ്. നിലവിലെ ബ്ലാസ്‌റ്റേഴ്‌സ് ടീമിനും യൂത്ത് ടീമിനുമുള്ള പ്രധാന പരിശീലനകേന്ദ്രമാണ് ഇവിടെ ഒരുങ്ങുന്നതെന്നും പോസ്‌റ്റിലുണ്ട്.
തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂൾ മൈതാനം പാട്ടത്തിനെടുത്താണ് മൈതാനം ഒരുക്കിയത്. സാധാരണ മൈതാനമായിരുന്ന ഇവിടെ ഒരുവർഷമായി പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. നിലവിൽ പനമ്പിള്ളിനഗർ സ്‌പോർട്‌സ് കൗൺസിൽ മൈതാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലനം നടത്തുന്നത്.
ഐഎസ്‌എൽ പുതിയ സീസൺ ഡിസംബറിലാണ് ആരംഭിക്കുക. ഒക്‌ടോബർ 25 മുതൽ സൂപ്പർ കപ്പ് ആരംഭിക്കും. ഇതിനുള്ള പരിശീലനം പുതിയ മൈതാനത്ത് നടത്താനാണ് നിശ്‌ചയിച്ചിരിക്കുന്നത്.കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഒൗദ്യോഗിക ഫേ-സ്‌ബുക്ക് പേജിൽ പങ്കുവച്ച പുതിയ









0 comments