കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് സ്ഥലം കൈമാറി

കോതമംഗലം
കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നാടുകാണി ഉപകേന്ദ്രത്തിന് കൈത്താങ്ങായി നാടുകാണി സിഎംസി കോൺവന്റ്. അഞ്ച് സെന്റ് സംഭാവന നൽകിയാണ് നാടിന് മാതൃകയായത്. ഉപകേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ 55 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.
വാർഡ് അംഗം വി സി ചാക്കോയുടെ ഇടപെടലിനെ തുടർന്നാണ് സന്യാസി സമൂഹം സ്ഥലം സംഭാവന നൽകിയത്. സ്ഥലത്തിന്റെ രേഖകൾ മദർ പ്രൊവിൻഷ്യൽ സിസ്റ്റർ മെറീന വി സി ചാക്കോയ്ക്ക് കൈമാറി. പ്രൊവിൻഷ്യൽ കൗൺസിലേഴ്സ് സിസ്റ്റർ ഗ്ലോറി, പള്ളി വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, വി സി ചാക്കോ, ജോവാച്ചൻ കൊന്നയ്ക്കൽ, റെജി പാറയിൽ തുടങ്ങിയവർ സംസാരിച്ചു.









0 comments