കീരമ്പാറയെ എല്‍ഡിഎഫ് ഉയര്‍ത്തി, 
യുഡിഎഫ് താഴ്ത്തി

keerampara panchayath

കീരമ്പാറ പഞ്ചായത്തിൽ പാതിവഴിയിൽ നിർമാണം നിലച്ച ടേക്ക് എ ബ്രേക്ക് പദ്ധതിക്കുള്ള കെട്ടിടം

avatar
ജോഷി അറയ്‌ക്കൽ

Published on Oct 08, 2025, 02:22 AM | 1 min read


കോതമംഗലം

രണ്ടുവർഷക്കാലത്തെ എൽഡിഎഫ്‌ ഭരണത്തിൽ വികസനപ്രവർത്തനങ്ങൾ വലിയരീതിയിൽ മുന്നേറിയ കീരമ്പാറ പഞ്ചായത്തിൽ തുടർന്നുവന്ന യുഡിഎഫ് ഭരണസമിതി തികഞ്ഞ പരാജയമായി. എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്‌ ജില്ലയിൽ ഒന്നാംസ്ഥാനം ലഭിച്ചു. "ഗ്രീൻ കീരമ്പാറ, ക്ലീൻ കീരമ്പാറ' മാലിന്യസംസ്കരണ പദ്ധതി ആരംഭിച്ചു. 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടൽ, ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം ടേക് എ ബ്രേക് പദ്ധതി, കേരഗ്രാമം പദ്ധതി, ജലജീവൻ കുടിവെള്ളപദ്ധതി എന്നിവ ആരംഭിച്ചു. എബിസി പദ്ധതിപ്രകാരം 50 തെരുവുനായകളെ വന്ധ്യംകരിച്ചു. പുന്നേക്കാട്‌ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി.


പിന്നീട്‌, മൂന്ന്‌ വർഷം ഭരിച്ച യുഡിഎഫ് ഭരണസമിതി വികസനസാധ്യതയുള്ള പദ്ധതികളെല്ലാം അട്ടിമറിച്ചു. ഭരണസമതിയിലെ ഗ്രൂപ്പുപോരും തമ്മിലടിയും കാരണം മൂന്ന് വർഷത്തിനിടെ രണ്ട് പ്രസിഡന്റുമാർ വന്നു. രണ്ടു വർഷംകൊണ്ട് 1.10 കോടി രൂപ പഞ്ചായത്ത് ഫണ്ട് നഷ്ടപ്പെടുത്തി. ഏറെ വികസനസാധ്യതയുള്ള പഞ്ചായത്തിൽ ഭൂതത്താൻ കെട്ടിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താൻ യാതൊരു നടപടികളുമുണ്ടായില്ല.


ഫാം ടൂറിസം പദ്ധതിക്ക് സാധ്യതയുണ്ടായിട്ടും ഉപയോഗപ്പെടുത്തിയില്ല. ഇടമലയാർ, തട്ടേക്കാട്, ഭൂതത്താൻകെട്ട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വിദേശികൾ ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികളാണ്‌ എത്തുന്നത്‌. അവരെ ഉദ്ദേശിച്ചുള്ള ടേക് എ ബ്രേക് പദ്ധതിയും പാതിവഴിയിൽ നിലച്ചു. വികസനപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം ക്രിയാത്മകപിന്തുണ നൽകുമ്പോഴും അതു പ്രയജനപ്പെടുത്താനോ, പുതിയ പദ്ധതികൾ നടപ്പാക്കാനോ ഭരണസമിതി തയ്യാറാകുന്നില്ലെന്ന്‌ പ്രതിപക്ഷനേതാവ് വി സി ചാക്കോ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home