കരുമാല്ലൂരിന്റെ വികസനഗാഥ

കരുമാല്ലൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം
വി ദിലീപ്‌കുമാർ
Published on Nov 03, 2025, 03:10 AM | 1 min read
കരുമാല്ലൂർ
എൽഡിഎഫ് ഭരണത്തിൽ വികസനഗാഥ രചിച്ച സംതൃപ്‌തിയിലാണ് കരുമാല്ലൂർ പഞ്ചായത്ത്. കാർഷിക മേഖലയ്‌ക്ക് പേരുകേട്ട പ്രദേശങ്ങളാണെങ്കിലും ഇടക്കാലത്ത് നഷ്ടമായ പ്രതാപം വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങളിലൂടെ തിരിച്ചുപിടിച്ചു.
വ്യവസായമന്ത്രി പി രാജീവ് നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശേരി പദ്ധതിയും സഹായകമായി. കാർഷിക മേഖലയിൽ 4.57 കോടി രൂപ ചെലവിട്ടു. ജലജീവൻ പദ്ധതിയിലൂടെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളമെത്തിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഉറപ്പാക്കി. അതിദാരിദ്ര്യത്തിൽ കിടന്നിരുന്ന 17 കുടുംബങ്ങളെ മോചിപ്പിച്ച് അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
100 ശതമാനം ഡിജിറ്റൽ സാക്ഷരത. സ്ത്രീ സൗഹൃദ വയോജന സൗഹൃദ പഞ്ചായത്ത്. വെളിയിട വിസർജനരഹിത പഞ്ചായത്ത്.
ലൈഫ് ഭവനപദ്ധതിയിൽ 213 വീടുകൾ കൈമാറി.
മാലിന്യസംസ്കരണരംഗത്ത് വാതിൽപ്പടിശേഖരണം 100 ശതമാനം
50 മിനി എംസിഎഫുകൾ, അഞ്ച് ടൺ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു
മൃഗസംരക്ഷണമേഖലയ്‌ക്ക് 1.66 കോടി രൂപ
സേവനമേഖലയ്‌ക്ക് 18 കോടി രൂപ
പട്ടികജാതി വിഭാഗത്തിന് 6.47 കോടി രൂപ ചെലവിട്ട് സ്വയംതൊഴിലിന് ഇരുചക്രവാഹനം, വാട്ടർ ടാങ്ക്, വിവാഹ ധനസഹായം എന്നിവ ലഭ്യമാക്കി
3294 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ, ജില്ലാതല മഹാത്മ പുരസ്കാരവും നേടി
പശ്ചാത്തല വികസനത്തിന് 7.09 കോടി രൂപയുടെ പദ്ധതികൾ









0 comments