ആലുവ ഉപജില്ലാ സ്കൂൾ കലോത്സവം: വേദി ഇനങ്ങൾ ഇന്നുമുതൽ

ആലുവ
ആലുവ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കൾ രാവിലെ 10ന് ആലുവ ഗവ. എച്ച്എസി എൽപി സ്കൂളിൽ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും നടക്കും. രചനാമത്സരങ്ങൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഉപജില്ലയിലെ 120 സ്കൂളുകളിൽനിന്നായി 7000 കുട്ടികൾ 318 ഇനങ്ങളിലായി മൂന്ന് ദിവസം മാറ്റുരയ്‌ക്കും. ആലുവ മഹാത്മാഗാന്ധി ടൗൺഹാളാണ് മുഖ്യവേദി. ടാസ് ഹാൾ, സെന്റ് മേരീസ്, സെന്റ് ഫ്രാൻസിസ്, എസ്എൻഡിപി, ഗവ. എച്ച്എസി എൽപി, ഗവ. ഗേൾസ്, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്നിവയാണ് മത്സരവേദികൾ.
ബുധനാഴ്‌ച സമാപിക്കും. പങ്കെടുക്കുന്നവർക്ക് ആലുവ മുനിസിപ്പൽ ടൗൺഹാളിൽ ഭക്ഷണം ഒരുക്കും. ഹരിതമാർഗരേഖ പാലിച്ചായിരിക്കും കലോത്സവം.









0 comments