എറണാകുളം ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

കൊച്ചി
എറണാകുളം ഉപജില്ലാ കലോത്സവം ഗവ. ഗേൾസ് ഹൈസ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ ജി അനീഷ് കുമാർ അധ്യക്ഷനായി. സംഗീതസംവിധായകൻ ഷിബു പുലർക്കാഴ്ച മുഖ്യാതിഥിയായി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡിഫി ജോസഫ്, സീന വർഗീസ്, പി ജി രതീഷ്, വി എ സുജിലറാണി, സി എ കമറുദ്ദീൻ, കെ മിനിറാം, ടി കെ സീമ എന്നിവർ സംസാരിച്ചു. കലോത്സവം വ്യാഴാഴ്ച സമാപിക്കും.









0 comments