മൂവാറ്റുപുഴ ഉപജില്ലാ കലോത്സവം തുടങ്ങി

മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ലാ കലോത്സവം "വൈഖരി 2025'തുടങ്ങി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, പാവനാത്മ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി മാനേജർ സിസ്റ്റർ റീന സിഎംസി ഉദ്ഘാടനം ചെയ്‌തു. മൂവാറ്റുപുഴ എഇഒ വി ടി ജയശ്രീ അധ്യക്ഷയായി. കലോത്സവ ലോഗോ തയ്യാറാക്കിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പി പി ശോഭയ്‌ക്ക് ഉപഹാരം നൽകി. സിസ്റ്റർ ഗ്ലോറി സിഎംസി, എച്ച്എം ഫോറം സെക്രട്ടറി എം കെ മുഹമ്മദ്, പി എ കബീർ, മൂവാറ്റുപുഴ ഗവ. മോഡൽ എച്ച്എസ്എസ് പ്രിൻസിപ്പൽ കെ വി ഷർമിള, ജനറൽ കൺവീനർ സിസ്റ്റർ റാണി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, നിർമല ജൂനിയർ സ്‌കൂൾ എന്നിവിടങ്ങളിലെ 10 വേദികളിലാണ് മത്സരങ്ങൾ. വെള്ളി വൈകിട്ട് സമാപിക്കും.









0 comments