ആലുവ ഉപജില്ലാ കലോത്സവം ; വിദ്യാധിരാജ വിദ്യാഭവന് കിരീടം

ആലുവ
ഉപജില്ലാ കലോത്സവത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിന് കലാകിരീടം. 252 ഇനങ്ങളിലായി നടന്ന മത്സരത്തിൽ 641 പോയിന്റ് നേടിയാണ് വിദ്യാധിരാജ വിദ്യാഭവൻ തുടർച്ചയായ 32–-ാംവർഷവും ഒന്നാംസ്ഥാനം നിലനിർത്തിയത്. 408 പോയിന്റുകളോടെ കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ആലുവ ടൗൺഹാളിൽ നടന്ന സമാപനസമ്മേളനത്തിൽ നഗരസഭ ചെയർമാൻ എം ഒ ജോൺ സമ്മാനവിതരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജ എ ഷംസു, കൗൺസിലർമാരായ മിനി ബൈജു, ശ്രീലത വിനോദ് കുമാർ, ലത്തീഫ് പൂഴിത്തറ, സാനിയ തോമസ്, എൻ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.









0 comments