ചീത്തപ്പേര് നിലനിർത്തി കളമശേരി നഗരസഭ

കളമശേരി നഗരസഭയുടെ മുഖമുദ്രയായ മാലിന്യക്കൂന. എൻഎഡി റോഡിലെ സ്ഥിരംകാഴ്ച
കെ പി വേണു
Published on Sep 29, 2025, 02:45 AM | 1 min read
കളമശേരി
വികസനമുരടിപ്പും ദുർഭരണവും മുഖമുദ്രയാക്കിയ മുൻ ഭരണസമിതികളുടെ കുപ്രസിദ്ധി അൽപ്പംപോലും കുറയാതെ കാത്തുസൂക്ഷിക്കാനായതാണ് കളമശേരി നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ അഞ്ചുവർഷത്തെ ‘നേട്ടം’. നഗരസഭ രൂപംകൊണ്ടതുമുതൽ യുഡിഎഫാണ് ഭരിക്കുന്നത്. സ്വന്തംനിലയിൽ വൻകിട പദ്ധതികൾ നടത്താനാകുംവിധം സംസ്ഥാനത്തെ ഉയർന്ന വരുമാനമുള്ള നഗരസഭകളിലൊന്നാണെങ്കിലും ക്ഷേമവും വളർച്ചയും കണികാണാനില്ല.
സമീപത്തെ കൊച്ചി കോർപറേഷനും ഏലൂർ നഗരസഭയും മികവിന്റെ കേന്ദ്രങ്ങളായി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുന്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഹരിത ട്രിബ്യൂണലിന്റെയും നിരന്തര വിമർശവും കോടികളുടെ പിഴയും ഏറ്റുവാങ്ങാനാണ് കളമശേരിയുടെ മത്സരം.
ലൈഫ് നൽകാതെ
എണ്ണൂറിലേറെ കുടുംബങ്ങൾക്ക് ആശ്രയമാക്കേണ്ടിയിരുന്ന ലൈഫ് പദ്ധതിയിൽ ഒരു വീടുപോലും നിർമിച്ചില്ല. തരംമാറ്റൽ സംബന്ധിച്ച ഉത്തരവ് മറച്ചുവച്ച് പദ്ധതിക്കുള്ള തുക വകമാറ്റാൻ ശ്രമിച്ചു. ലൈഫിനായി കണ്ടെത്തിയ ഭൂമി തരംമാറ്റാൻ അപേക്ഷ നൽകിയത് താമസിപ്പിച്ചു.
കെടുകാര്യസ്ഥതയുടെ നേർക്കാഴ്‌ചകൾ
ഭരണകക്ഷിക്ക് മാലിന്യം ധനസമ്പാദന മാർഗം
നഗരപ്രദേശത്തെങ്ങും മാലിന്യക്കൂനകൾ
മാലിന്യം നീക്കംചെയ്യുന്ന കരാർ കമ്പനിയുമായി ഒത്തുകളിച്ച് ലക്ഷങ്ങളുടെ വെട്ടിപ്പ്
ഹരിതകർമസേനയുടെ സേവനം 30 ശതമാനം വീടുകളിൽമാത്രം
ജൈവമാലിന്യ സംസ്കരണത്തിന് സംവിധാനമില്ല
നഗരസഭാ മാർക്കറ്റിലെയും ഡംപിങ് യാർഡിലെയും മലിനജലം പെരിയാറിലേക്ക് ഒഴുക്കിയതിന് മലിനീകരണ നിയന്ത്രണ ബോർഡ് കോടിക്കണക്കിന് രൂപയുടെ പിഴ ചുമത്തി
അഞ്ചാം വാർഡിലെ ഇൻഡോർ സ്‌റ്റേഡിയം മുൻഭരണ സമിതിയുടെ അവസാനവും നിലവിലെ ഭരണസമിതി രണ്ടാമതും ഉദ്ഘാടനം ചെയ്‌തെങ്കിലും കളിക്കാനായി നൽകിയിട്ടില്ല
ട്രെയ്‌നിങ് തുടങ്ങിയിട്ടില്ലാത്ത അംബേദ്കർ ട്രെയ്‌നിങ് സെന്റർ, കിടത്തി ചികിത്സയില്ലാത്ത ആയുർവേദ ആശുപത്രി തുടങ്ങി പാഴായ നിർമിതികൾ
കുണ്ടുംകുഴിയും നിറഞ്ഞ നഗരസഭാ റോഡുകൾ
തെരുവുവിളക്കില്ലാതെ സീപോർട്ട് എയർപോർട്ട് റോഡ്, എച്ച്എംടി റോഡ്









0 comments