പൈതൃകനഗരിക്ക് ദീപാവലിസമ്മാനം
കലാമണ്ഡലം പഠന പ്രദർശനകേന്ദ്രം നാളെ തുറക്കും

കേരള കലാമണ്ഡലം കേന്ദ്രം തുടങ്ങുന്ന ഫോർട്ട്കൊച്ചി ഫോക്‌ലോർ തിയറ്റർ
സ്വന്തം ലേഖിക
Published on Oct 19, 2025, 03:11 AM | 1 min read
മട്ടാഞ്ചേരി
കേരള കലാമണ്ഡലം സെന്റർ ഫോർ പെർഫോമൻസ് ആൻഡ് ഔട്ട്‌റീച്ച് എന്നപേരിൽ കേരളത്തിലെ പാരമ്പര്യകലാരൂപങ്ങളായ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയവയുടെ വളർച്ചയ്‌ക്കും പ്രചാരണത്തിനുമായി പഠനകേന്ദ്രവും പ്രദർശനതിയറ്ററും ഫോർട്ടുകൊച്ചിയിൽ തിങ്കളാഴ്‌ച തുറക്കും.
പകൽ 11ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഫോർട്ടുകൊച്ചി കമാലക്കടവില്‍ ഫോക്‌ലോർ തിയറ്ററിന്റെ രണ്ടാംനിലയിലാണ് കേന്ദ്രം പ്രവർത്തിക്കുക.
പൈതൃകനഗരിയായ ഫോർട്ടുകൊച്ചിക്ക് ദീപാവലിസമ്മാനമായാണ് കലാമണ്ഡലം കേന്ദ്രം തുറക്കുന്നത്. സെന്ററിൽ ക്യുറേറ്റ് ചെയ്ത കലാപരിപാടികൾ, സാംസ്കാരികപരിപാടികൾ, ദേശീയ അന്തർദേശീയ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.
കൊച്ചിയിലെത്തുന്ന വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് കേരളത്തിന്റെ തനതുകലകളെ പരിചയപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് കലാമണ്ഡലം ലക്ഷ്യംവയ്‌ക്കുന്നത്. നിലവിൽ ഇന്ത്യ ടൂറിസം സെന്റർ, ക്ലോക്ക് റൂം എന്നിവയാണ് ഫോക്-േലാർ തിയറ്ററില്‍ പ്രവർത്തിക്കുന്നത്.









0 comments