ആഘോഷരാവൊരുക്കി കടമക്കുടിയിൽ ‘ഓണോത്സവ്'

കടമക്കുടി
വൈപ്പിൻ മണ്ഡലംതല ഓണാഘോഷം ‘ഓണോത്സവ് ' കടമക്കുടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അധ്യക്ഷയായി. ഭാരത് ഭവൻ ഒരുക്കിയ നൃത്തസംഗീത പരിപാടികൾ, നാടൻപാട്ട്, തിരുവാതിര, കൈക്കൊട്ടിക്കളി എന്നിവയും പരിപാടിക്ക് മാറ്റേകി. കവി അനിൽകുമാർ മുഖ്യാതിഥിയായി. തെലങ്കാനയിലെ മാതുരി, ധിംസ, തമിഴ്നാട്ടിലെ കരഗാട്ടം, നെയ്യാണ്ടി മേളം, ഝാർഖണ്ഡിലെ ചൗ, ജുമർ, സേരൈക്കെല്ല ചൗ, ഉത്തർപ്രദേശിലെ ആവാധി ഹോളി, പശ്ചിമബംഗാളിലെ പുരുലിയ ചൗ, ഒഡിഷയിലെ മയൂരഭഞ്ജ് ചൗ എന്നീ കലാരൂപങ്ങൾ ജനങ്ങളെ ആകർഷിച്ചു.
ഫ്രാഗ് പ്രസിഡന്റ് വി പി സാബു, ഡെന്നിസൺ കോമത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വിപിൻരാജ്, വി എ ബെഞ്ചമിൻ, ഷീജ ജോസ്, കെ ടി ജോണി, ടി കെ വിജയൻ എന്നിവർ സംസാരിച്ചു.









0 comments