അവയവദാനത്തെക്കുറിച്ച് ശിൽപ്പശാല നടത്തി

എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ശിൽപ്പശാലയിൽ കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ് എസ് നോബിള്‍ ഗ്രേഷ്യസ് സംസാരിക്കുന്നു
കൊച്ചി
‘മസ്തിഷ്‌കമരണവും അവയവദാനവും' വിഷയത്തിൽ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.
കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ് എസ് നോബിള്‍ ഗ്രേഷ്യസ് മുഖ്യപ്രഭാഷണം നടത്തി.
അവയവദാനത്തിനുള്ള സമ്മതപത്രങ്ങളും രേഖാനടപടിക്രമങ്ങളും മസ്തിഷ്‌കമരണവും അവയവം ശേഖരിക്കുന്നതുമുതല്‍ വിതരണം ചെയ്യുന്നതുവരെയുള്ള വഴികള്‍, ഐസിയു, ട്രാന്‍സ്‌പ്ലാന്റ് ടീമുകള്‍, കുടുംബങ്ങള്‍ തമ്മിലുള്ള ഏകോപനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു.
മസ്തിഷ്‌കമരണം എങ്ങനെയാണ് നിര്‍ണയിക്കുന്നത് എന്നതിനെക്കുറിച്ച് ന്യൂറോസര്‍ജന്‍ ഡോ. അനൂപ് മുഹമ്മദ്, അവയവദാനത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ഷഹിര്‍ഷാ എന്നിവർ സംസാരിച്ചു.









0 comments