5000ൽ അധികം തൊഴിലവസരങ്ങൾ

കൊച്ചി
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചിൻ കോർപറേഷൻ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ചൊവ്വാഴ്ച നടക്കും. എറണാകുളം നോർത്ത് മുനിസിപ്പൽ ടൗൺഹാളിലാണ് മേള. രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. രാവിലെ 10ന് മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.
5000ൽ അധികം തൊഴിലവസരങ്ങളണ് ഉദ്യോഗാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. 100 സ്ഥാപനങ്ങൾ അഭിമുഖം നടത്തും. ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് സർക്കാർ ഇതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങളാണ് ലഭ്യമാക്കുക. പത്താംക്ലാസ് യോഗ്യതമുതൽ വിഎച്ച്എസ്ഇ, പ്ലസ്ടു, ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്കും ഐടിഐ, പോളിടെക്നിക് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന നിരവധി അവസരങ്ങളുണ്ട്.
എൻജിനിയറിങ്, മെഡിക്കൽ, പാരാമെഡിക്കൽ, ഹോസ്‌പിറ്റാലിറ്റി, ബാങ്കിങ്, സെയിൽസ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിലും തൊഴിലുണ്ട്. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവയുടെ പകർപ്പ് കരുതണം. തിങ്കളാഴ്‌ചവരെ മുൻകൂർ രജിസ്‌റ്റർ ചെയ്യാം. ചൊവ്വാഴ്‌ച സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ട്. ഓൺലൈനായി www.kochimegajobfair.com വഴിയും https://forms.gle/rjnxxJjkNBa7VHUP6 ലിങ്ക് വഴിയും രജിസ്‌റ്റർ ചെയ്യാം. ക്യുആർ കോഡ് വഴിയും സാധ്യമാണ്.









0 comments