ചാലുകുന്നിൽ കുരുക്കോട് കുരുക്ക്

ചാലുകുന്ന് ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്
കോട്ടയം ഗതാഗതക്കുരുക്ക് പതിവാകുന്നതോടെ ചാലുകുന്ന് ജങ്‌ഷന് വീതികൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തേക്കും പോകുന്ന വഴിയിലെ പ്രധാന കവലയാണിത്. മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്. ജങ്‌ഷന് വീതിയില്ലാത്തതാണ് യാത്ര ദുസ്സഹമാക്കുന്നത്. കാൽനടയാത്രക്കാർക്കുപോലും ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയാണ്. തിരക്കുള്ള ദിവസങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സേവനമുണ്ടെങ്കിലും ഗതാഗതക്കുരുക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നു.









0 comments