വിജ്ഞാന എറണാകുളം ; ആദ്യം 15,000ൽ അധികം തൊഴിൽ

കൊച്ചി
വിജ്ഞാന എറണാകുളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ തൊഴിൽമേളയിലൂടെ 15,000ൽ അധികം തൊഴിൽ ലഭ്യമാക്കും. വിജ്ഞാനകേരളം എറണാകുളം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിലാണ് തൊഴിൽമേള.
ബ്ലോക്കുതലത്തിലും മുനിസിപ്പൽ ജോബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ആഗസ്‌ത് ആദ്യവാരത്തിലാണ് ആദ്യഘട്ട മേള. വീട്ടമ്മമാർക്ക് ഉൾപ്പെടെ പങ്കെടുക്കാൻ കഴിയുംവിധത്തിലാണിത്. രണ്ടാംഘട്ടത്തിൽ നിയമസഭാമണ്ഡലം തലത്തിലും മൂന്നാംഘട്ടത്തിൽ ജില്ലാതലത്തിലും തൊഴിൽമേള നടക്കും. ഇവ സെപ്‌തംബറിലാണ്.
തൊഴിലന്വേഷകർക്ക് https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കുടുംബശ്രീ സിഡിഎസുകൾവഴിയും തൊഴിലന്വേഷകരെ കണ്ടെത്തും.









0 comments