മയക്കുമരുന്നിനെതിരെ ജനകീയസഭ

കൊച്ചി
മയക്കുമരുന്നിനെതിരെ സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി ജനകീയസഭ രൂപീകരിച്ചു. ആലിൻചുവട് എസ്എൻഡിപി ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ അധ്യക്ഷനായി. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണർ പി വി ബേബി മുഖ്യപ്രഭാഷണം നടത്തി. നാർകോട്ടിക്കൽ സെൽ എസ്ഐ ബാബുജോൺ ലഹരിവിരുദ്ധ സന്ദേശം നൽകി. സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എ എൻ സന്തോഷ് സംസാരിച്ചു. ഡോക്ടർമാർ, അഭിഭാഷകർ, പൗരപ്രമുഖർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി വിവിധ രംഗങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. പത്തിന് നടക്കുന്ന ലഹരിവിരുദ്ധ മനുഷ്യക്കോട്ടയിൽ ഇടപ്പള്ളിമുതൽ വൈറ്റിലവരെ പതിനായിരങ്ങൾ അണിനിരക്കും.ഗോപി കേട്ടേത്ത് നാട്യപ്രതിഭ പുരസ്കാരം നേടിയ നാടക പ്രവർത്തകൻ എ ആർ രതീശനെ ആദരിച്ചു.ഭാരവാഹികൾ: ഡോ. ജോ ജോസഫ് (ചെയർമാൻ), എ ജി ഉദയകുമാർ (ജനറൽ കൺവീനർ).








0 comments