തിരിച്ചെത്തിയ ഹാജിമാരെ സ്വീകരിച്ചു

നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശേരി ക്യാമ്പ് വഴി ഹജ്ജിന് പോയവർ തിരിച്ചെത്തി. സൗദി എയർലൈൻസിന്റെ രണ്ട് വിമാനങ്ങളിലായി 564 ഹാജിമാരാണ് എത്തിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മൊയ്തീൻകുട്ടി, നൂർ മുഹമ്മദ് നൂർഷ, അഷ്കർ കോറാട്ട്, അനസ് ഹാജി, മുഹമ്മദ് സക്കീർ, കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ കക്കോത്ത്, ടി കെ സലിം എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
വെള്ളിയാഴ്ച മൂന്ന് വിമാനങ്ങളിലായി 855 ഹാജിമാർ തിരിച്ചെത്തും. നെടുമ്പാശേരി ക്യാമ്പ് വഴി 6388 പേരാണ് പോയത്. തിരിച്ചെത്തിയ തീർഥാടകർക്ക് അഞ്ച് ലിറ്റർ വീതമുള്ള സംസം വെള്ളം വിമാനത്താവളത്തിൽ നൽകി. ഹാജിമാരുമായി അവസാന വിമാനം ജൂലൈ 10ന് രാത്രി 7.15ന് തിരിച്ചെത്തും.









0 comments