നെടുമ്പാശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ

GAMBLING

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Feb 12, 2025, 05:24 PM | 1 min read

നെടുമ്പാശേരി: നെടുമ്പാശേരിയിൽ പണം വെച്ച് ചീട്ടുകളി നടത്തിയിരുന്ന വൻ സംഘം പിടിയിലായി. ഹോം സ്റ്റേ വാടകയ്ക്കെടുത്ത് പണം വെച്ച് ചീട്ടുകളി നടത്തിയിരുന്ന പതിനഞ്ച് പേരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആറ് ലക്ഷം രൂപയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.


പായിപ്ര ചൂരതോട്ടിയിൽ കാസിം (55), പെരുമ്പാവൂർ പാറപ്പുറം പുളിക്കക്കുടി ദിലീപ് (51), കാലടി മറ്റൂർ കുടിയിരുപ്പിൽ ഷീൽ സെബാസ്റ്റ്യൻ (55), പൂണിത്തുറ തമ്മനം നന്ദനത്ത് പറമ്പ് സിയാദ് (51), തൃശൂർ മേലൂർ കുന്നപ്പിള്ളി കങ്ങുശേരി വീട്ടിൽ ശശി (63), വെങ്ങോല മുടിക്കൽ ചിറമൂടൻ ഷെഫീഖ് (48), പുതുവൈപ്പ് തേവക്കൽ വീട്ടിൽ ജോസ്ലൈൻ (38), വെണ്ണല ചളിക്കവട്ടം അറയ്ക്കൽ സിയാദ് (42), കല്ലൂർക്കാട് വാഴക്കുളം അച്ചക്കോട്ടിൽ അമൽ ശ്രീധർ (31), ചൊവ്വര കൃഷ്ണഭവനിൽ സുഭാഷ് (49), ചെങ്ങമനാട് നെടുവന്നൂർ കോയിക്കര സോജൻ (40), ആലപ്പുഴ അരൂക്കുറ്റി വലിയ നാട്ട് വീട്ടിൽ നാസർ (51), മലയാറ്റൂർ പീലിങ്ങപ്പിള്ളി പ്രസാദ് (48), മൂവാറ്റുപുഴ വാഴക്കുളം കോട്ടുങ്ങൽ മജു ജോസ് (40), മാറമ്പിള്ളി മുടിക്കൽ പള്ളച്ചിയിൽ അൻസാർ (55) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.


ചെത്തിക്കോട്ട് ഹോം സ്റ്റേ വാടകയ്ക്ക് എടുത്തായിരുന്നു പണം വച്ച് ചൂതാട്ടം. ആലുവ ഡി വൈ എസ് പി ടി ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി മാസ്, എസ് ഐമാരായ മാഹിൻ സലിം, സി എം മുജീബ്, എ എസ് ഐ കെ എം ഷിഹാബ്, സീനിയർ സി പി ഒ മാരായ രാജീവ് കുമാർ, കെ എം അനസ്, സി പി ഒ മാരായ ഒ ജി വിഷ്ണു, ടി ബി ഷാജി, ബിനു ആൻ്റണി എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home