ആഘോഷം, ആമോദം; നാടിന്റെ ഉത്സവമായി ഗദ്ദിക

കൊച്ചി
ഓണാഘോഷത്തിന് പൊലിമ പകർന്ന ഗദ്ദികക്ക് വ്യാഴാഴ്‌ച കൊടിയിറങ്ങും. ഗോത്രകലകളുടെയും പാരന്പര്യ തനിമ തുടിക്കുന്ന ഉൽപ്പന്നങ്ങളുടെയും സംഗമവേദിയെ ഹൃദയത്തിലേറ്റി ജനം ആറാംദിവസവും ഗദ്ദിക ആഘോഷമാക്കി.
ഗോത്ര ചികിത്സാരീതികൾ, പരമ്പരാഗത ഭക്ഷണങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ഔഷധസസ്യങ്ങൾ, മരുന്നുകൾ തുടങ്ങിയവയെല്ലാം കലൂർ നെഹ്രു സ്‌റ്റേഡിയത്തിൽ ഒരുക്കിയ സ്‌റ്റാളുകളിലുണ്ട്. ഗദ്ദിക, പളിയനൃത്തം, കൊറഗ നൃത്തം, പാട്ടുവഴി തുടങ്ങിയ കലാരൂപങ്ങൾ ആറാംദിനം വേദിയിൽ അരങ്ങേറി.
അടിസ്ഥാന ജനവിഭാഗങ്ങളും നിയമസംരക്ഷണവും എന്ന സെമിനാറിൽ ഗവ. പ്ലീഡർ കെ കെ പ്രീത വിഷയം അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം കെ ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. കവി വിനോദ് വൈശാഖി വിശിഷ്ടാതിഥിയായി. കൗൺസിലർ വി വി പ്രവീൺ, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശെെലേഷ്, പിന്നാക്ക വിഭാഗ ഡെപ്യൂട്ടി ഡയറക്ടർ ഷബ്ന റാഫി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വ്യാഴം പകൽ 11ന് മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും.









0 comments