കാണാം ഗോത്ര വിസ്‌മയം; ‘ഗദ്ദിക’ ഇന്ന് തുടങ്ങും

കലൂർ ജെഎൽഎൻ സ്റ്റേഡിയത്തിൽ 'ഗദ്ദിക' ഗോത്ര കലാമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന വയനാട്ടിലെ കുറിച്യ ഗോത്രവിഭാഗത്തിന്റെ പരമ്പരാഗതരീതിയിലുള്ള വീടുകളുടെയും നെൽക്കൃഷിയുടെയും മാതൃക
കൊച്ചി
തദ്ദേശീയ ജനവിഭാഗങ്ങളുടെ തനതുകലകളും പരമ്പരാഗത ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന ‘ഗദ്ദിക 2025’ വെള്ളിയാഴ്‌ച ആരംഭിക്കും. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ വൈകിട്ട് 4.30ന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. പട്ടികജാതി–വർഗ ക്ഷേമമന്ത്രി ഒ ആർ കേളു അധ്യക്ഷനാകും.
ഗോത്ര, പിന്നാക്കവിഭാഗങ്ങളുടെ പൈതൃകമായ അറിവുകളും അനുഭവങ്ങളും കലകളും അറിയാനും ആസ്വദിക്കാനുമുള്ള അവസരമാകും ഗദ്ദിക. പരമ്പരാഗത ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനും കഴിയും. ഗോത്ര രുചിവൈവിധ്യങ്ങളും പരമ്പരാഗത ചികിത്സാരീതികളും അടുത്തറിയാം.
സെമിനാറുകളും പരമ്പരാഗത കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വെള്ളി വൈകിട്ട് 6.30ന് ജാസി ഗിഫ്‌റ്റിന്റെ സംഗീതവിരുന്നും രാത്രി എട്ടുമുതൽ പാരമ്പര്യ കലാരൂപങ്ങളായ മുളംചെണ്ട, എരുത്കളി, മംഗലംകളി, ഘണ്‌ഠാകർണൻ തെയ്യം എന്നിവയുമുണ്ടാകും. സെപ്‌തംബർ നാലിന് സമാപിക്കും.









0 comments