ഗദ്ദിക– 2025

സബ് കമ്മിറ്റികളുടെ 
യോഗം ചേർന്നു

gaddika

ഗദ്ദിക 2025 ആദിവാസി ഗോത്ര കലാമേളയുടെ ലോഗോ 
മേയർ എം അനിൽകുമാർ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 17, 2025, 02:26 AM | 1 min read

കൊച്ചി

ആദിവാസി ഗോത്ര കലാമേളയായ ‘ഗദ്ദിക 2025’ ഒരുക്കങ്ങളുടെ ഭാഗമായി എറണാകുളം ട്രൈബൽ കോംപ്ലക്സിൽ സബ് കമ്മിറ്റികളുടെ യോഗം ചേർന്നു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നേതൃത്വം വഹിച്ചു. മേളയുടെ നടത്തിപ്പിനായി രൂപീകരിച്ച 12 സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു.


29 മുതൽ സെപ്തംബർ നാലുവരെ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്. പട്ടികജാതി–വർഗ വികസനവകുപ്പ്, കിർത്താഡ്സ് എന്നിവ ചേർന്നാണ്‌ മേള സംഘടിപ്പിക്കുന്നത്‌. പ്രധാന ആകർഷണം പട്ടികവർഗ വിഭാഗങ്ങളുടെ പാരമ്പര്യകലകളുടെ അവതരണമാണ്. അപൂർവമായ കിഴങ്ങുകളും ഇലകളും എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കുന്ന തനത് ഭക്ഷ്യവൈവിധ്യങ്ങൾ ആസ്വദിക്കാനും അവസരമുണ്ടാകും. പാരമ്പര്യ വൈദ്യചികിത്സകൾക്കുള്ള അവസരവും മേളയിലുണ്ടായിരിക്കും.



യോഗത്തിൽ പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ ഡി ധർമലശ്രീ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ ടി കെ അഷ്റഫ്, പി ആർ റെനീഷ്, വി എ ശ്രീജിത്, വത്സലകുമാരി, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ മങ്ങാട്ട്, പട്ടികജാതി ഉപദേശകസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

‘ഗദ്ദിക 2025’ ആദിവാസി ഗോത്ര കലാമേളയുടെ ലോഗോ മേയർ എം അനിൽകുമാർ പ്രകാശിപ്പിച്ചു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ ഡി ധർമലശ്രീ, ജോസഫ് ജോൺ, ലിസ ജെ മങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home