ജി പ്രിയങ്ക എറണാകുളം കലക്ടർ

തിരുവനന്തപുരം
പാലക്കാട് കലക്‌ടർ ജി പ്രിയങ്കയെ എറണാകുളം കലക്ടറായി നിയമിച്ചു. 2017 ഐഎഎസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്. നിലവിലെ എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറായി നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. നിലവിലെ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എസ് ഷാനവാസിനെ തൊഴിൽവകുപ്പ് സ്‍പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽവകുപ്പ് സെക്രട്ടറി കെ വാസുകിയെ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായും നിയമിച്ചു.
ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് കലക്ടറായി നിയമിച്ചു. റവന്യൂവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീബ ജോർജിനെ ആരോഗ്യകുടുംബക്ഷേമവകുപ്പ് അഡീഷണൽ സെക്രട്ടറിയായും തദ്ദേശവകുപ്പ് അഡീഷണൽ സെക്രട്ടറി എസ് ചിത്രയെ പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണൽ സെക്രട്ടറിയായും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി ജെറോമിക് ജോർജിനെയും നിയമിച്ചു.
ഇടുക്കി കലക്ടർ വി വിഗ്നേശ്വരിയാണ് കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി. കോട്ടയം കലക്ടർ ജോൺ വി സാമുവലിനെ ജലഗതാഗതവകുപ്പ് ഡയറക്ടറാക്കി. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണർ ചേതൻകുമാർ മീണയാണ് കോട്ടയം കലക്ടർ. പഞ്ചായത്ത് ഡയറക്ടർ ദിനേശൻ ചെറുവാട്ടാണ് ഇടുക്കി കലക്ടർ. പിന്നാക്ക വികസനവകുപ്പ് ഡയറക്‍ടർ ജെ ഒ അരുണിനെ വയനാട് ടൗൺഷിപ്പ് പ്രോജക്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ മീരയെ സർവേ ഭൂരേഖ വകുപ്പ് ഡയറക്ടറായും നിയമിച്ചു.









0 comments