ഫാഷന്‍ റാമ്പില്‍ താരമായി കലക്ടര്‍

കാക്കനാട്
ഫാഷൻഷോയിൽ താരമായി എറണാകുളത്തിന്റെ സ്വന്തം കലക്ടർ. അപ്രതീക്ഷിതമായി റാമ്പിലേക്കുള്ള കലക്ടറുടെ മാസ് എൻട്രി കാണികളിൽ ആവേശവും കൗതുകവുമുണർത്തി.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തമ്മനം, കളമശേരി, ഞാറക്കൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവത്തില്‍ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികള്‍ സംഘടിപ്പിച്ച ഫാഷൻഷോയിലാണ് മുഖ്യാതിഥിയായി എത്തിയ കലക്ടർ ജി പ്രിയങ്ക റാമ്പിൽ ചുവടുവച്ചത്.
ഫാഷൻഷോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എസ് അനിൽകുമാർ, കെ വി അനിത ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീഖ് എന്നിവർ സംസാരിച്ചു.









0 comments