കാട്ടാന വീണ കിണർ പുനർനിർമിക്കാൻ ധനസഹായം കൈമാറി

കോതമംഗലം
കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ളക്കിണർ പുനർനിർമിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരുലക്ഷം രൂപയുടെ ചെക്ക് ആന്റണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ അധീഷ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി എം അഷറഫ്, ലോക്കൽ സെക്രട്ടറി അഖിൽ സുധാകരൻ, കെ നിധീഷ്, സന്തോഷ് അയ്യപ്പൻ, അമൽ വിശ്വം, സണ്ണി വർഗീസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.









0 comments