പഴകിയ ഭക്ഷണം; ബേക്കറിക്ക്‌ പൂട്ടുവീണു

food
വെബ് ഡെസ്ക്

Published on Jun 25, 2025, 03:35 AM | 1 min read


ഉദയംപേരൂർ

പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്ത ബേക്കറി അടച്ചുപൂട്ടി. ഉദയംപേരൂർ നടക്കാവ് ജങ്‌ഷനിലെ ന്യൂ സ്റ്റാർ ബേക്കറിയിൽ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തത്. ഹൽവ, പേഡ, ക്രീംറോൾ, പാൽ, സ്ട്രോബറി സിറപ്പ്, സ്ക്വാഷ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരമുള്ള ലേബൽ പതിപ്പിക്കാത്ത ബ്രെഡ് പാക്കറ്റുകൾ തുടങ്ങിയവ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്ത്‌ നശിപ്പിച്ചു.


ജലഗുണനിലവാര പരിശോധനാ സർട്ടിഫിക്കറ്റും ബേക്കറി ജീവനക്കാർക്ക് ഹെൽത്ത് കാർഡുമില്ലായിരുന്നു. അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ഇതേത്തുടർന്നാണ്‌ പൂട്ടാൻ നോട്ടീസ് നൽകിയത്‌. പബ്ലിക് ഹെൽത്ത് ഓഫീസർക്ക് ലഭിച്ച ഭക്ഷ്യവിഷബാധ പരാതിയെ തുടർന്നാണ് ബേക്കറിയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി പരിശോധന നടത്തിയത്.


പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഐ കെ സാവിത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ആതിരാദേവി, റാഫി ജോസഫ്, സി ടി അനൂജ, വൈഷ്ണവി എസ് വിജയൻ, എ എസ് ജാസ്മിൻ, വി ജി ധന്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home