ഓരുജല മത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ് ; നേട്ടത്തിന് പിന്തുണയായി 30 വർഷത്തെ പാരമ്പര്യം

വൈപ്പിൻ
ഓരുജല മത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ് ലഭിച്ച എടവനക്കാട് അണിയൽ മാലാവീട്ടിൽ അഖിൽ ഷാജിയുടെ കുടുംബത്തിന് ഈരംഗത്ത് 30 വർഷത്തെ പാരമ്പര്യമാണുള്ളത്. മത്സ്യത്തൊഴിലാളിയായ അച്ഛൻ ഷാജിയാണ് ഓരുമത്സ്യ കൃഷിയിലേക്ക് ഇറങ്ങിയത്.
നിലവിൽ കുടുംബത്തിന് ആറ് ഫാമുകളുണ്ട്. അതിൽ നായരമ്പലത്തെ ഫാമിനാണ് ഫിഷറീസ് വകുപ്പിന്റെ അവാർഡ് ലഭിച്ചത്. സ്‌കൂൾമുറ്റം, ചെറായി, വെളിയത്താംപറമ്പ്, നായരമ്പലം എന്നിവിങ്ങളിൽ ഒന്നുവീതവും അണിയലിൽ രണ്ടു ഫാമുമാണുള്ളത്. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മത്സ്യകൃഷി ആരംഭിച്ചത് 2018 മുതലാണെന്ന് ഷാജി പറഞ്ഞു. എല്ലായിടത്തും ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വനാമി ചെമ്മീൻ കൃഷി, കൂടുമത്സ്യകൃഷിവരെ നടത്തുന്നുണ്ട്. പണിക്കാർക്കൊപ്പംനിന്ന് നല്ല ശ്രദ്ധയോടെ കൈകാര്യം ചെയ്‌താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂവെന്നും ഷാജി പറഞ്ഞു.









0 comments