ദ്രോഹനയങ്ങൾക്കെതിരെ കർഷകരോഷമിരമ്പി

രാസവളം സബ്സിഡി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കർഷകസംഘം പെരുമ്പാവൂർ ഏരിയ കമ്മിറ്റി പെരുമ്പാവൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
രാസവളം വിലവർധന ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ ദ്രോഹ നയങ്ങൾക്കെതിരെ ജില്ലയിൽ കർഷകരോഷമിരമ്പി. കേരള കർഷകസംഘം ജില്ലാകമ്മിറ്റി ആഹ്വാനപ്രകാരം ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിൽ പോസ്‌റ്റ് ഓഫീസുകളിലേക്കും ബിഎസ്‌എൻഎൽ ഓഫീസുകളിലേക്കും മുന്നിൽ സംഘടിപ്പിച്ച മാർച്ചിലും ധർണയിലും ആയിരക്കണക്കിന് കർഷകർ അണിനിരന്നു.
പെരുമ്പാവൂർ പോസ്‌റ്റ് ഓഫിസിലേക്ക് നടന്ന മാർച്ചും ധർണയും സംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കലും തൃപ്പൂണിത്തുറ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രനും ഉദ്‌ഘാടനം ചെയ്തു. മറ്റു കേന്ദ്രങ്ങളിൽ മൂവാറ്റുപുഴ–- കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം പി എം ഇസ്മയിൽ, കാക്കനാട്–-സി എൻ അപ്പുക്കുട്ടൻ, അങ്കമാലി–-കെ കെ ഷിബു, പട്ടിമറ്റം–-എം കെ ബാബു, ആലങ്ങാട്–-കെ വി ഏലിയാസ്, പിറവം–-ടി കെ മോഹനൻ, തോപ്പുംപടി–-കെ എ അജേഷ്, പറവൂർ–-സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ, കോതമംഗലം–-സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, എറണാകുളം–-സിപിഐ എം ഏരിയ സെക്രട്ടറി സി മണി, വൈപ്പിൻ–സിപിഐ എം- ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ആലുവ–-സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, നെല്ലിമറ്റം– കെ ബി മുഹമ്മദ്, പള്ളുരുത്തി–-കെ എൻ സുനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments