കൃഷിയിലും കോർപറേറ്റുകളുടെ കടന്നുകയറ്റം ; കർഷകരും തൊഴിലാളികളും പ്രതിഷേധിച്ചു

വിദേശകുത്തകകൾ ഇന്ത്യ വിടണമെന്ന മുദ്രാവാക്യവുമായി സിഐടിയു, എഐകെഎസ്, കെഎസ്‌കെടിയു നേതൃത്വത്തിൽ പെരുമ്പാവൂരിൽ നടന്ന പ്രതിഷേധസംഗമം സിഐടിയു ഏരിയ സെക്രട്ടറി സുജു ജോണി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
അമേരിക്കന്‍ സമ്മര്‍ദത്തിനുവഴങ്ങി കേന്ദ്രസർക്കാരുണ്ടാക്കുന്ന പുതിയ വ്യാപാര കരാറുകള്‍ രാജ്യത്തിന്റെ കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലയിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും സൃഷ്ടിക്കാന്‍പോകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി സിഐടിയു-കര്‍ഷകസംഘം–കെഎസ്‌കെടിയു ചേർന്ന് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. ബഹുരാഷ്ട്ര കുത്തകകൾ ഇന്ത്യ വിടുക, കോർപറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.
പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യക്ക് അധികതീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും കോലം കത്തിച്ചും പ്രതിഷേധിച്ചു.
എറണാകുളത്ത് സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി എച്ച് ഷാഹുൽ ഹമീദ് അധ്യക്ഷനായി. പറവൂരിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. പി പി അജിത്‌കുമാർ അധ്യക്ഷനായി. അങ്കമാലിയിൽ എഐകെഎസ് കേന്ദ്രകമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു. സി കെ സലിംകുമാർ അധ്യക്ഷനായി. കോലഞ്ചേരിയിൽ എഐകെഎസ് കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. എം എന്‍ മോഹനന്‍ അധ്യക്ഷനായി. തൃപ്പൂണിത്തുറയിൽ കർഷകസംഘം ജില്ലാസെക്രട്ടറി എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എം അനിൽകുമാർ അധ്യക്ഷനായി. തൃക്കാക്കരയിൽ കർഷകസംഘം ജില്ലാകമ്മിറ്റി അംഗം സി എൻ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ എസ് ബിജു അധ്യക്ഷനായി. ആലുവയിൽ കർഷകസംഘം ജില്ലാകമ്മിറ്റി അംഗം പി വി തോമസ് ഉദ്ഘാടനം ചെയ്തു. ഇ എം സലിം അധ്യക്ഷനായി. പെരുമ്പാവൂരിൽ സിഐടിയു ഏരിയ സെക്രട്ടറി സുജു ജോണി ഉദ്ഘാടനം ചെയ്തു. എസ് മോഹനൻ അധ്യക്ഷനായി. പള്ളുരുത്തിയിൽ കെസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. എം എസ് ശോഭിതൻ അധ്യക്ഷനായി.
മൂവാറ്റുപുഴയിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് യു ആർ ബാബു ഉദ്ഘാടനം ചെയ്തു. എം എ സഹീർ അധ്യക്ഷനായി. പിറവത്ത് സിഐടിയു ഏരിയ സെക്രട്ടറി കെ പി സലിം ഉദ്ഘാടനം ചെയ്തു. ടി കെ മോഹനൻ അധ്യക്ഷനായി. കവളങ്ങാട് -സിഐടിയു ഏരിയ സെക്രട്ടറി പി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ പി ജയിംസ് അധ്യക്ഷനായി. തോപ്പുംപടിയിൽ സിഐടിയു ജില്ലാകമ്മിറ്റി അംഗം കെ എ എഡ്വിന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ജി അലോഷി അധ്യക്ഷനായി.









0 comments