മികവിന്റെ കരതൊട്ട് ഏഴിക്കര

ഏഴിക്കര ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം
പറവൂർ
സ്ഥലം എംഎൽഎകൂടിയായ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിരന്തരമായി അവഗണിച്ചിട്ടും സംസ്ഥാന സർക്കാർ മികവിലേക്ക് കൈപിടിച്ചുകയറ്റിയതാണ് ഏഴിക്കരയിലെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തെ. ആർദ്രം പദ്ധതിയിൽ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിച്ചതോടെ 37 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഇവിടെ നടപ്പായി. ലാബ് നവീകരിച്ചു. ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കാനായി.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി രണ്ട് കാത്തിരിപ്പുകേന്ദ്രങ്ങൾ, വീൽചെയറിലെത്തുന്നവർക്ക് റാംപ് സൗകര്യം, ഇലക്‌ട്രോണിക് ടോക്കൺ എന്നിവയും ഏർപ്പെടുത്തി. സർക്കാർ ഹെൽത്ത് ഗ്രാന്റിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവിട്ട് ഒരുനില കെട്ടിടംകൂടി നിർമിച്ചു. കിടത്തിച്ചികിത്സയ്‌ക്ക് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നുനിലയുള്ള 1850 ചതുരശ്രയടി കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. ആറ് ഡോക്ടർമാരുടെ സേവനമുണ്ട്. സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ മൂന്നുകോടി രൂപയുടെ മാസ്റ്റർപ്ലാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.









0 comments