അച്ചടി മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യ നിരക്കിൽ വർധന

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അച്ചടി മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യ നിരക്കുകൾ വർധിപ്പിച്ചു. നിരക്കുകളിൽ 26 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോപ്പികളുള്ള പത്രങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യം നൽകുന്പോൾ കേന്ദ്ര സർക്കാർ നൽകിയിരുന്നത് സ്‌ക്വയർ സെന്റീമീറ്ററിന് 47.40 രൂപയാണ്. ഇത് 59.68 ആയാണ് വർധിച്ചിരിക്കുന്നത്.
പ്രധാന്യമുള്ള പേജുകളിൽ നൽകുന്ന കളർ പരസ്യങ്ങൾക്ക് പ്രീമിയം നിരക്ക് ഇടാക്കുക എന്ന ശുപാർശയും സർക്കാർ അംഗീകരിച്ചു. അച്ചടി മാധ്യമങ്ങളിലെ സർക്കാർ പരസ്യങ്ങൾക്കുള്ള നിരക്കുകൾ പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച ഒൻപതാം നിരക്ക് നിർണയ സമിതിയുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്.









0 comments