ഖത്തർ– ബഹ്‌റൈൻ ഫെറി സർവീസ്: പ്രവാസികൾക്കും യാത്രചെയ്യാം

ദോഹ: ഖത്തർ–ബഹ്‌റൈൻ ഫെറി സർവീസിൽ ഇനി എല്ലാ രാജ്യക്കാർക്കും യാത്ര ചെയ്യാം. ഫെറി സർവീസ് നടത്തുന്ന MASARന്റെ ബുക്കിങ് ആപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ജിസിസി പൗരൻമാർക്ക് മാർക്കുമാത്രമായി പരിമിതപെടുത്തിയ ഫെറി സർവീസ് കഴിഞ്ഞ ദിവസം മുതലാണ് ജി സി സി ഇതരരാജ്യക്കാർക്കും യാത്രചെയ്യാനുള്ള അവസരമൊരുക്കിയത്. നവംബർ 6നാണ് ഫെറി സർവീസ് ആരംഭിച്ചത്. ഖത്തറിലെ അൽ റുവൈസ് തുറമുഖവും ബഹ്‌റൈന്റെ സാഅദമേരിക്കയും ബന്ധിപ്പിക്കുന്ന 35 നോട്ടിക്കൽ മൈൽ ദൂരമുള്ള (ഏകദേശം 65 കി.മീ.) പാതയിലാണ് യാത്ര. 70–80 മിനിറ്റ് മാത്രമാണ് യാത്രാസമയം.
രാവിലെയും വൈകുന്നേരവുമായി ദിനംപ്രതി രണ്ട് ട്രിപ്പുകളാണ് നടത്തിയിരുന്നതെങ്കിൽ നവംബർ 13മുതൽ ദിവസേന മൂന്ന് റൗണ്ട് ട്രിപ്പ് നടത്തുന്നുണ്ട്. ആവശ്യാനുസരണം വീണ്ടും ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കും. സ്റ്റാൻഡേഡ് വിഭാഗത്തിൽ 28 യാത്രക്കാർക്കും വിഐപി വിഭാഗത്തിൽ 32 യാത്രക്കാർക്കുമായുള്ള സർവീസുകളാണ് നടത്തുന്നത്. റൗണ്ട് ട്രിപ്പ് സ്റ്റാൻഡേർഡ്: 257, വൺ വേ 174, വി ഐ പി 257 റിയാൽ വീതമാണ് ടിക്കറ്റ് നിരക്ക്. 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പകുതി നിരക്ക് നൽകണം. MASAR ആപ്പ് iOS, Android പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.









0 comments