ഏഴിക്കര ; 'വികസനം തൊടാത്ത കര'

കുണ്ടേക്കാവിലെ അടച്ചിട്ടിരിക്കുന്ന ഫിഷ് ലാന്‍ഡിങ് സെന്റര്‍ കാടുകയറിയനിലയിൽ
വി ദിലീപ്‌കുമാർ
Published on Nov 01, 2025, 02:45 AM | 1 min read
പറവൂർ
‘എട്ടിന്റെ പണി’ശരിക്കും അതാണ് കഴിഞ്ഞ അഞ്ചുവർഷവും യുഡിഎഫ് ഭരണത്തിൽ ഏഴിക്കരയ്‌ക്ക് കിട്ടിയത്. വികസനം തൊടാത്ത കരയായി ഏഴിക്കര. നേരത്തേയുണ്ടായ എൽഡിഎഫ് ഭരണസമിതി ആവിഷ്കരിച്ച പദ്ധതികളെല്ലാം തകർത്തു. ജനസംഖ്യയിൽ നല്ലൊരുഭാഗം വരുന്ന പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമപദ്ധതികൾ അട്ടിമറിച്ചു. കാർഷിക മേഖലയെ കൈയൊഴിഞ്ഞു. ടൂറിസംരംഗത്തെ പുത്തൻസാധ്യതകളും ഉപയോഗിക്കാനാകുന്നില്ല. മത്സ്യത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ചെറുകിട മത്സ്യകർഷകർ ഉൾപ്പെടെ മുഴുവൻ വിഭാഗങ്ങളെയും മറന്നു. പൊക്കാളിക്കൃഷിക്ക് പേരുകേട്ട പ്രദേശമായിട്ടും ഇൗ മേഖലയിലും ഒന്നും ചെയ്‌തില്ല. സഹകരണ ബാങ്കുകളുടെ ഇടപെടലാണ് ഒരുപരിധിവരെ പൊക്കാളി കർഷകർക്ക് ആശ്വാസമാകുന്നത്.
തകർന്നു, റോഡുകളും ടൂറിസവും
എസ് ശർമ ഫിഷറീസ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങിവച്ച തീരദേശറോഡ് നിർമാണം യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയത് പുനരാരംഭിക്കാൻ പഞ്ചായത്ത് ഇടപെട്ടില്ല. ഒറ്റപ്പെട്ട ദ്വീപായ വടക്കേകടക്കരയിലെ ജനങ്ങൾക്ക് പുറംലോകത്തെത്താനുള്ള ഏകമാർഗമായ ആമ്പത്തോട് പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ല.
ഗ്രാമീണ റോഡുകൾ തകർച്ചയിൽ.
മത്സ്യത്തൊഴിലാളികളോട് പൂർണ അവഗണന
ചാത്തനാട്, കുണ്ടേക്കാവ് ഫിഷ് ലാൻഡിങ് സെന്ററുകൾ തകർന്നു
പുളിങ്ങനാട് പഞ്ചായത്ത് ശ്മശാന നിർമാണ പദ്ധതി പൂർത്തീകരിച്ചില്ല
തീരദേശ പരിപാലന നിയമത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ല
ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ നിരുത്തരവാദ നിലപാട്
വേലിയേറ്റ വെള്ളപ്പൊക്ക ഭീഷണി ഔട്ടർ ബണ്ടുകൾ ബലപ്പെടുത്തി പരിഹരിച്ചില്ല
ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചു
318 ഗുണഭോക്താക്കളിൽ വീട് നിർമിച്ചത് 35 പേർക്കുമാത്രം
സിആർഇസഡിന്റെ കുരുക്കിൽനിന്ന് രക്ഷപ്പെട്ട ഗുണഭോക്താക്കളെയും തഴഞ്ഞു
വീട് കിട്ടുമെന്ന പ്രതീക്ഷയിൽ കുടിലുകൾ പൊളിച്ചുമാറ്റിയവർ പെരുവഴിയിൽ
വിജ്ഞാനകേരളം പദ്ധതിയിലും പഞ്ചായത്ത് അനാസ്ഥ
പട്ടികജാതി വനിതകൾക്ക് സംരംഭം തുടങ്ങാൻ വാങ്ങിയ ഒരേക്കർ ഭൂമി കാടുകയറി
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ മൂന്ന് ഉപകേന്ദ്രങ്ങൾക്ക് ഗ്രാന്റ് ലഭ്യമായിട്ടും നിർമിക്കാനായില്ല
ഹോമിയോ ആശുപത്രിക്ക് സ്ഥലം ലഭ്യമാക്കി കെട്ടിടം പണിയുന്നതിന് നടപടിയില്ല.
കെടാമംഗലം ഗവ. സ്കൂൾ ഉൾപ്പെടെ പല വിദ്യാലയങ്ങളിലും അടിസ്ഥാനസൗകര്യങ്ങളില്ല.
മണ്ണുചിറയിൽ ഒരുകോടി രൂപ മുടക്കി നിർമിക്കുന്ന അംബേദ്‌കര്‍ ഗ്രാമം പദ്ധതി ആരംഭിക്കാനായില്ല









0 comments