ഏഴിക്കരയിലെ ദുർഭരണത്തിനെതിരെ കുറ്റപത്രം

പറവൂർ
ഏഴിക്കര പഞ്ചായത്തിലെ കഴിഞ്ഞ അഞ്ചുവർഷത്തെ യുഡിഎഫ് ദുർഭരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചു. തീരദേശ റോഡിന്റെ നിർമാണപ്രവർത്തനം മുടങ്ങിപ്പോയതും കുടിവെള്ളപ്രശ്നം പരിഹരിക്കാനാകാത്തതും പൊതുശ്മശാനം നിർമിക്കാനാകാത്തതും കുറ്റപത്രത്തിലുണ്ട്.
പശ്ചാത്തല വികസനമുൾപ്പെടെ സർവ വികസനപ്രവർത്തനങ്ങളും താറുമാറായെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ എൻ വിനോദ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി കെ എൽ വിപിൻ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം കെ വിക്രമൻ, സിപിഐ മണ്ഡലം കമ്മിറ്റിയംഗം നിമിഷ രാജു, ബ്ലോക്ക് പഞ്ചായത്തംഗം എ കെ മുരളീധരൻ, എ കെ രഘു, എം എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് നേതാക്കൾ കുറ്റപത്രം കൈമാറി.









0 comments