സ്വർണവില താഴേയ്ക്ക്; പവൻ വില 1,280 കുറഞ്ഞു

എ ഐ പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവൻ വില 1,280 രൂപ കുറഞ്ഞ് 90,680 രൂപയും ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയുമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നിൽക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് 13 നായിരുന്നു. തുടർന്നിങ്ങോട്ട് വിലയിൽ കുറവുണ്ടായി. ഒക്ടോബര്‍ 21നാണ് ഒരു പവൻ സ്വര്‍ണത്തിന് 97,000 രൂപ കടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 97,000 ത്തിൽ എത്തിയത്.
സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട് എന്നാണ് മിക്ക സാമ്പത്തിക നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ ആവശ്യക്കാർ വില കുറയുന്ന ഘട്ടത്തില്‍ തന്നെ വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ വേണം. ഇനിയും വില കുറഞ്ഞാലും ആ വിലയ്ക്ക് സ്വര്‍ണം കിട്ടാന്‍ അഡ്വാന്‍സ് ബുക്കിങ് സഹായിക്കും. ആഭരണം ആവശ്യമുള്ള പലരും പഴയ സ്വര്‍ണം കൊടുത്ത് പുതിയത് വാങ്ങുന്ന രീതിയും പിന്തുടരുന്നുണ്ട്.
നവംബറിലെ സ്വർണവില
നവംബർ 1: 90,200
നവംബർ 2: 90,200
നവംബർ 3: 90,320
നവംബർ 4: 89,800
നവംബർ 5: 89,080
നവംബർ 6: 89,880
നവംബർ 7: 89,480
നവംബർ 8: 89,480
നവംബർ 9: 89,480
നവംബർ 10: 90,800
നവംബർ 11: 92,280
നവംബർ 12: 92,040
നവംബർ 13: 94,320
നവംബർ 14: 93,160
നവംബർ 15: 91,720
നവംബർ 16: 91,720
നവംബർ 17: 91,960









0 comments