മരുന്നുകളുടെ പാക്കേജിൽ ബ്രെയിൽ ലേബലിംഗ് നിർബന്ധമാക്കി ഖത്തർ

ദോഹ: എല്ലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളും മരുന്നുകളുടെ പുറം പാക്കേജിൽ ബ്രെയിൽ ലിപിയിൽ പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ പുറത്തിറക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. മരുന്നിന്റെ പേര്, ആക്ടീവ് ഘടകം, അളവ് എന്നിവ അറബിയും ഇംഗ്ലീഷിലും ബ്രെയിലി ലിപിയിലും അച്ചടിക്കണം.ഘട്ടംഘട്ടമായി നടപ്പിലാക്കൽആരംഭിച്ച് 2027 നവംബർ മുതൽ പൊതുവിൽ ലഭ്യമായ എല്ലാ മരുന്നുകൾക്കും നിർബന്ധമാകും. പുതിയ ഗൈഡ്ലൈൻ അനുസരിച്ച് രജിസ്ട്രേഷൻ, പുതുക്കൽ, ഇൻസ്പെക്ഷൻ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ മന്ത്രാലയം നിരീക്ഷണം നടത്തും.









0 comments