ഏഴിക്കരയിൽ യുഡിഎഫ് ദുർഭരണത്തിനെതിരെ എൽഡിഎഫ് ജനമുന്നേറ്റയാത്ര

എൽഡിഎഫ് ജനമുന്നേറ്റയാത്ര ക്യാപ്റ്റൻ കെ എൻ വിനോദിന് പതാക കൈമാറി സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി ആർ ബോസ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ഏഴിക്കര പഞ്ചായത്തിലെ യുഡിഎഫ് ദുർഭരണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റയാത്ര നടത്തി. ജാഥാ ക്യാപ്റ്റൻ കെ എൻ വിനോദിന് പതാക കൈമാറി സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു.
ജാഥാ വൈസ് ക്യാപ്റ്റൻ കെ എൽ വിപിൻ അധ്യക്ഷനായി. മാനേജർ എം എ രശ്മി, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ വിക്രമൻ, എൽ ആദർശ്, എം രാഹുൽ, കെ എസ് സനീഷ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ നിമിഷ രാജു, വർഗീസ് മാണിയാറ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എൻ ശ്രേഷ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം എൽഡിഎഫ് മണ്ഡലം കൺവീനർ പി എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി എസ് ചന്ദ്രൻ അധ്യക്ഷനായി.









0 comments