എന്റെ കേരളം പ്രദര്‍ശനമേള ഇന്ന് സമാപിക്കും

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൃഷിവകുപ്പിന്റെ പവിലിയനിൽ നെൽക്കതിർക്കൊണ്ടൊരുക്കിയ കൂറ്റൻ പരുന്ത് ഫോട്ടോ: വി കെ അഭിജിത്
കൊച്ചി
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന–- വിപണന മേള വെള്ളിയാഴ്ച സമാപിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ വിവരിച്ചും വിവിധ വകുപ്പുകൾ, കോർപറേഷനുകൾ, കമ്പനികൾ എന്നിവ നൽകുന്ന സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കിയാണ് മേള സമാപിക്കുന്നത്.
സായാഹ്നങ്ങളിലെ കലാവിരുന്നും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാമെന്നതും മേളയെ ജനകീയമാക്കി. വിവിധ വകുപ്പുകളുടേത് ഉൾപ്പെടെ 276ലധികം സ്റ്റാളുകളാണ് മേളയിലുള്ളത്.









0 comments