ഏലൂരിന്റെ വികസനരേഖ പ്രകാശിപ്പിച്ചു

കളമശേരി
ഏലൂർ നഗരസഭാ ഭരണസമിതി കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് നടപ്പാക്കിയ വികസനനേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ വികസനരേഖ പ്രകാശിപ്പിച്ചു.
കൊച്ചിയിൽ നടന്ന അർബൻ കോൺക്ലവിൽ തദ്ദേശഭരണമന്ത്രി എം ബി രാജേഷ് ധനമന്ത്രി കെ എൻ ബാലഗോപാലിന് നൽകിയാണ് പ്രകാശിപ്പിച്ചത്. മന്ത്രി പി രാജീവ്, നഗരസഭ ചെയർപേഴ്സൺ എ ഡി സുജിൽ, നഗരസഭാ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വികസനരേഖ നഗരസഭയിലെ എല്ലാ വീടുകളിലും എത്തിച്ചുനൽകുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.









0 comments